അശരണരും നിരാലംബരുമായ നിത്യരോഗികളുടെയടുത്തേക്ക് നിതാന്ത സാമീപ്യമായി എത്തുന്ന പദ്ധതിയാണ് VPS സാമീപ്യം
എയർ ബെഡുകൾ, ഫൗളർ ബെഡുകൾ, ഓക്സിജൻ സിലിണ്ടറുകൾ, വീൽ ചെയറുകൾ, താൽക്കാലികമായി മൃതദേഹം സൂക്ഷിക്കാനുള്ള ഫ്രീസർ, തുടങ്ങി ലിസ്റ്റ് ചെയ്യപ്പെട്ട ഒട്ടനവധി മെഡിക്കൽ ഉപകരണങ്ങൾ, ബ്ലഡ് ഡൊണേഷൻ, ആംബുലൻസ് സേവനങ്ങൾ വരെ പ്രദേശത്തെ രോഗികൾക്ക് സൗജന്യമായി ലഭ്യമാക്കുന്ന ഒരു ബൃഹദ് പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. പ്രാരംഭഘട്ടത്തിൽ താലൂക്ക് അടിസ്ഥാനത്തിൽ തുടങ്ങി, പിന്നീട് ജില്ലയൊട്ടുക്കും വ്യാപിപ്പിക്കുക എന്നതാണ് ലക്‌ഷ്യം. ലോകത്തെവിടെയുള്ള ആളുകൾക്കും DONATE ബട്ടൺ അമർത്തുക വഴി ഓൺലൈൻ പേയ്മെന്റ് നടത്തി ഉപകരണങ്ങൾ സംഭാവന ചെയ്യാവുന്നതാണ്. തിരൂരങ്ങാടി താലൂക്കിൽ നിവസിക്കുന്ന ആർക്കും BOOK എന്ന ബട്ടൺ അമർത്തി ഉപകരണങ്ങൾ ബുക്ക് ചെയ്യാവുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക് +919848908108 എന്ന നമ്പറിൽ ബന്ധപ്പെടുക