വെന്നിയൂർ പ്രവാസി സംഘം (VPS)
1996 നവംബർ 3ന് സൗദി അറേബിയയിലെ ജിദ്ദയിൽ രൂപം കൊണ്ട വെന്നിയൂർ പ്രവാസികളുടെ കൂട്ടായ്മയായ വെന്നിയൂർ പ്രവാസി സംഘം എന്ന കൊച്ചു സംഘടന, പ്രദേശത്തെ പ്രവാസികളുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി രൂപീകൃതമായ ഒരു കൊച്ചു സംഘടനയായിരുന്നു. പിൽക്കാലത്ത്, വെന്നിയൂർ പ്രദേശത്തെ നിർധനരായ ജനങ്ങളുടെ ക്ഷേമം കൂടി ലക്ഷ്യമിട്ട് കൊണ്ട് ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വന്നു. അശരണരായ രോഗികൾക്ക് കൈനീട്ടം പദ്ധതി വഴി മരുന്നെത്തിച്ചു നൽകിയും, നിർധനരായ യുവതീ യുവാക്കൾക്ക് മാംഗല്യം പദ്ധതി വഴി വിവാഹ സഹായം നൽകിയും, സാന്ത്വനം പദ്ധതി വഴി വീടെടുത്തു കൊടുക്കുകയോ, വീടിന് സഹായധനം നൽകുകയോ ചെയ്യുക വഴിയും, സാമീപ്യം പദ്ധതി വഴി മെഡിക്കൽ ഉപകരണങ്ങൾ ഉപയോഗത്തിന് നൽകിയും വെന്നിയൂർ പ്രദേശത്തെ ജീവകാരുണ്യ രംഗത്ത് മികച്ചു നിൽക്കുന്ന ഒരു സംഘടനയായി വളരാൻ VPS ന് കഴിഞ്ഞു. യുവതയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്ന വായനയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ VPS ആസ്ഥാനത്ത് പുതുതായി ആരംഭിച്ച പബ്ലിക് ലൈബ്രറിയും, പ്രദേശത്തെ രോഗികൾക്ക് എളുപ്പത്തിൽ ആശ്രയിക്കാവുന്ന ആംബുലൻസ് സേവനവും നടത്തി മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ച്ച വെച്ച്, Venniyur Pravasi Association എന്ന പേരിൽ സെക്ഷൻ-8 കമ്പനി ആക്ട് പ്രകാരം രെജിസ്റ്റർ ചെയ്ത് ചാരിറ്റി പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകി ജൈത്രയാത്ര തുടരുകയാണ്. Regisration No: U88100KL2023NPL082523
445
Food Served
1021
Volunteers
2376
Blood Donated
981
Happy Children
Quis ipsum suspendisse ultrices gravida. Risus commodo viverra. Lorem ipsum dolor sit amet, consectetur adipiscing
elit, sed do eiusmod tempor incididunt ut labore et dolore magna aliqua.Quis ipsum suspendisse ultrices gravida do
eiusmod tempor incididunt ut labore et dolore Risus commodo viverra.
Donation
Lorem ipsum dolor sit amet,
consectetur adipiscing elit
Health
Lorem ipsum dolor sit amet,
consectetur adipiscing elit
Food
Lorem ipsum dolor sit amet,
consectetur adipiscing elit
Rebuild
Lorem ipsum dolor sit amet,
consectetur adipiscing elit
വിടരും മുൻപേ കൊഴിയുകയും, കൊഴിയും മുൻപേ ചീയുകയും ചെയ്യുന്ന അനേകം പ്രാദേശിക സംഘടനകളെ കണ്ടിട്ടുള്ള ഞങ്ങളുടെ നാടിന്, വെന്നിയൂർ പ്രവാസി സംഘം എന്ന സംഘടനയുടെ കെട്ടുറപ്പും അതിന്റെ പ്രവർത്തന രീതികളും എന്നും ഒരു വിസ്മയമാണ്. ജാതി-മത-രാഷ്ട്രീയ വൈജാത്യങ്ങളൊന്നും പ്രകടിപ്പിക്കാതെ, നേതൃത്വത്തോടൊപ്പം അടിയുറച്ചു നിൽക്കുന്ന സഹപ്രവർത്തകരും, VPS അംഗങ്ങളും, ഞങ്ങളുടെ പ്രവർത്തനങ്ങളെ സർവ്വാത്മനാ അംഗീകരിക്കുന്ന പ്രദേശത്തെ ജനങ്ങളും രാഷ്ട്രീയ-മത നേതൃത്വവുമാണ് ഈ വിജയത്തിന്റെ അടിത്തറയായി നിലനിൽക്കുന്നത്. ഈ കൂട്ടായ്മയുടെ സന്ദേശം പ്രചരിപ്പിച്ച് കൊണ്ട്, വൈജാത്യങ്ങളുടെ നാടുവിലിരുന്ന് കൊണ്ട് ഒരു കൂട്ടായ്മയെ ഒറ്റമനസ്സോടെ എങ്ങിനെ നയിക്കാം എന്ന് കാണിച്ചു കൊടുക്കുകയും ആ കൂട്ടായ്മയുടെ ശക്തി നാടിന്റെ സർവ്വതോൻമുഖമായ സമാധാനത്തിനും ശ്രേയസ്സിനും വേണ്ടി എക്കാലവും ഉപയുക്തമാക്കുക എന്നതുമാണ് ഞങ്ങളുടെ വിഷൻ.
ഒരു സാധാരണക്കാരൻ തന്റെ അദ്ധ്വാനത്തിൽ നിന്നും മിച്ചം പിടിച്ച് നൽകുന്ന സമ്പാദ്യത്തിൽ നിന്നും ഒരു നാണയത്തുട്ട് ജീവകാരുണ്യപ്രവർത്തനങ്ങളിലേക്ക് സംഭാവന ചെയ്യുന്നുണ്ടെങ്കിൽ, ആ പണം അത് അർഹിക്കുന്ന കരങ്ങളിലേക്ക് തന്നെ എത്തിച്ചേരണമെന്ന അവന്റെ ആഗ്രഹം ന്യായമാണ്. വിദേശത്ത് നിന്നും ഞങ്ങൾ സമാഹരിച്ച്, സ്വദേശത്തും വിദേശത്തുമായി ജീവകാരുണ്യ രംഗത്ത് ഇതിനോടകം ചിലവഴിച്ച ലക്ഷങ്ങളിൽ ഒരു ചില്ലിക്കാശ് പോലും ഇതര ആവശ്യങ്ങൾക്കോ സംഘടനയുടെ നടത്തിപ്പിന് വേണ്ടി പോലുമോ ചിലവഴിക്കുന്നില്ല എന്ന ജനങ്ങളുടെ ഉറപ്പും വിശ്വാസവും തന്നെയാണ് ഞങ്ങളുടെ മൂല്യം.
Respect
Lorem ipsum dolor sit amet,
consectetur adipiscing elit,
Integrity
Lorem ipsum dolor sit amet,
consectetur adipiscing elit,
Commitment
Lorem ipsum dolor sit amet,
consectetur adipiscing elit,
Excellence
Lorem ipsum dolor sit amet,
consectetur adipiscing elit,
John Doe
Cheif Executive Officer
Sarah Taylor
Chairperson
AbdulRasheed
Treasurer
Fathima J
Secretary
James D
Organizer